Type Here to Get Search Results !

Bottom Ad

അമിത് ഷായുടെ തന്ത്രം പാളി: കുമ്മനം ഗവര്‍ണര്‍ പദവി ഏറ്റെടുക്കില്ല


തിരുവനന്തപുരം (www.evisionnews.co): മിസോറാം ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നതില്‍ അതൃപ്തി അറിയിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ദേശീയ നേതാക്കളെ സമീപിച്ചതായി റിപ്പോര്‍ട്ട്. താന്‍ പദവികള്‍ മോഹിച്ചിട്ടില്ലെന്നും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും കുമ്മനം നിലപാടെടുത്തതായാണ് വിവരം. എന്നാല്‍ ഗവര്‍ണറായി നിയമിച്ച രാഷ്ട്രപതിയുടെ ഉത്തരവ് നിരസിക്കില്ലെന്നും കുമ്മനവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്.

കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്. ഇപ്പോള്‍ ഗവര്‍ണറായ നിര്‍ഭയ് ശര്‍മ്മ മെയ് 28ന് കാലാവധി പൂര്‍ത്തിയാക്കുന്ന ഒഴിവിലാണ് കുമ്മനത്തിന്റെ നിയമനം. കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറാമില്‍ ഇക്കൊല്ലം ഒടുവില്‍ തെരഞ്ഞെടുപ്പ് നടക്കുന്നന്ന പശ്ചാത്തലത്തില്‍ കുമ്മനത്തിന്റെ നിയമനത്തിന് രാഷ്ട്രീയ പ്രാധാന്യം കല്‍പ്പിച്ചിരുന്നു. ഇതോടെ കേരള ബി.ജെ.പിയിലും അഴിച്ചുപണി അനിവാര്യമായിയിരുന്നു. പാര്‍ട്ടിയുടെ അമരത്തേക്ക് പുതിയ പേരുകളും പറഞ്ഞ് കേട്ടിരുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനിടെ വന്ന നിയമനം പാര്‍ട്ടിക്കുള്ളില്‍ അമ്ബരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. 2015 ഡിസംബറിലാണ് അദ്ദേഹം കേരളത്തില്‍ പാര്‍ട്ടിയുടെ അമരക്കാരനായത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad