Type Here to Get Search Results !

Bottom Ad

കുട്ടികള്‍ക്ക് ചോക്ലേറ്റ് കൊടുത്തതിന് 65കാരിയെ ജനക്കൂട്ടം തല്ലിക്കൊന്നു: 23പേര്‍ അറസ്റ്റില്‍


തിരുവണ്ണാമലൈ (www.evisionnews.co): കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് സംശയിച്ച് ജനക്കൂട്ടം 65കാരിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. സ്ത്രീയുടെ ബന്ധുക്കളെയും ഡ്രൈവറെയും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ 23 ഗ്രാമീണരെ പോലീസ് അറസ്റ്റ് ചെയ്തു.

മലേഷ്യയില്‍ നിന്നുള്ള രണ്ട് ബന്ധുക്കളോടൊപ്പം കുടുംബ ക്ഷേത്രം സന്ദര്‍ശിക്കാനാണ് സ്ത്രീ ഇവിടെയെത്തിയത്. ചെന്നൈയില്‍ നിന്നുള്ള ഡ്രൈവറും ഇവരുടെ കൂടെയുണ്ടായിരുന്നു. ക്ഷേത്രത്തില്‍ കളിക്കുകയായിരുന്ന രണ്ടു കുട്ടികള്‍ക്ക് സ്ത്രീ ചോക്ലേറ്റ് കൊടുത്തത് ഗ്രാമീണരില്‍ ചിലര്‍ കണ്ടതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമാണിതെന്ന് ചിലര്‍ വാട്ട്‌സ്ആപ്പില്‍ പ്രചരിപ്പിക്കുകയായിരുന്നു.

ഇതോടെ ഗ്രാമീണര്‍ അക്രമാസക്തരായി. സംഘത്തെ ആക്രമിക്കാന്‍ ജനക്കൂട്ടം വന്നപ്പോള്‍ ഇവര്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. അര കിലോ മീറ്ററിനപ്പുറം കാര്‍ തടഞ്ഞ് നാട്ടുകാര്‍ ഇവരെ വാഹനത്തില്‍ നിന്ന് വലിച്ചിഴക്കുകയും മര്‍ദിക്കുകയുമായിരുന്നു. പരിക്കേറ്റ സ്ത്രീ പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് സംബന്ധിച്ച പരാതികള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad