Type Here to Get Search Results !

Bottom Ad

വൈദ്യുതി മുടങ്ങുന്നത് പതിവായി: ബദിയടുക്കയില്‍ കെ.എസ്.ഇ.ബി ഓഫീസ് നാട്ടുകാര്‍ ഉപരോധിച്ചു


ബദിയടുക്ക (www.evisionnews.co): ബദിയടുക്ക സെക്ഷനില്‍ വൈദ്യുതി നിലച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഓഫിസ് ഉപരോധിച്ചു. പള്ളത്തടുക്ക, കരിമ്പില ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലാണ് കഴിഞ്ഞ രണ്ട് ദിവസമായി വൈദ്യുതി നിലക്കുന്നത്. ഇതില്‍ ആശങ്കയിലായ പള്ളത്തടുക്ക കാടമനയിലെ നാട്ടുകാരാണ് സെക്ഷന്‍ ഓഫിസ് ഉപരോധിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

ഒരുമണിക്കൂര്‍ നേരം പ്രതിഷേധിച്ചതോടെയാണ് പോലീസെത്തി ശാന്തരാക്കിയത്. ഇതോടെ വൈദ്യുതി എത്തിയത് നാട്ടുകാര്‍ക്ക് ആശ്വാസമായി. ഇടിമിന്നലില്‍ ബദിയടുക്ക സെക്ഷനില്‍ മറ്റു ലൈനുകളിലും സമാന സംഭവങ്ങള്‍ ഉണ്ടായി. റമദാന്‍ മാസത്തില്‍ വൈദ്യുതി നിലക്കുന്നത് വിശ്വാസികളെ ഏറെ ആശങ്കയിലാക്കുന്നു. ഓഫിസ് ഫോണ്‍ ലഭിക്കാത്തത് ഉപഭോക്താക്കളെ പ്രയാസത്തിലാക്കുന്നു. സെക്ഷന്‍ ഓഫിസറുടെ മൊബൈല്‍ നമ്പര്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്നതോടെയാണ് ഓഫിസറുടെ പ്രവര്‍ത്തനം കാര്യക്ഷമമായതെന്ന് പറയുന്നു. ഒരുമണിയോടെ എല്ലാ ഭാഗത്തും വൈദ്യുതി എത്തുന്ന സംഭവമുണ്ടായി. ജീവനക്കാരില്‍ കൂടുതല്‍ പേര്‍ അവധിയെടുക്കുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. 

അതേസമയം ഇടിമിന്നലില്‍ പോസ്റ്റുകള്‍ നിലംപൊത്തുന്നതും മറ്റു ലൈനുകളുടെ തകരാറുമാണ് വൈദ്യുതി മുടക്കത്തിന് കാരണമെന്നും ജനങ്ങളുടെ പ്രയാസങ്ങള്‍ മനസിലാക്കി തങ്ങളുടെ ജോലിയില്‍ എവിടെയും വീഴ്ച്ച വരുത്തിയിട്ടില്ലെന്നും സെക്ഷന്‍ ഓഫീസര്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad