Type Here to Get Search Results !

Bottom Ad

സി.ബി.എസ്.ഇ പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ ഒന്നാംസ്ഥാനം കാസര്‍കോട്ടുകാരിക്ക്


കാസര്‍കോട് (www.evisionnews.co): സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍ സൈക്കോളജി വിഷയത്തില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാംസ്ഥാനം നേടി കാസര്‍കോട്ടെ വിദ്യാര്‍ത്ഥിനി. ആലിയ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയും പരവനടുക്കത്തെ എ എച്ച് മുഹമ്മദ് കുഞ്ഞി- മഅ്രിഫ ദമ്പതികളുടെ മകളുമായ ഫാത്വിമത്ത് നഈമ നസ്റിന്‍ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ആലിയ സ്‌കൂളിലെ അധ്യാപകരായ ഡോ. അബ്ദുല്‍ ജലീല്‍ പെര്‍ല, ഫാത്വിമത്ത് നസ്രിന്‍, ട്യൂഷന്‍ അധ്യാപകനായ സമീല്‍ അഹ് മദ് എന്നിവരുടെ ശിക്ഷണത്തില്‍ പരീക്ഷയെഴുതിയ നഈമ നൂറില്‍ നൂറ് മാര്‍ക്ക് നേടിയാണ് ഇന്ത്യയില്‍ തന്നെ ഒന്നാമതായത്. എല്ലാ വിഷയങ്ങളിലുമായി 89 ശതമാനം മാര്‍ക്കോടു കൂടി നഈമ ഉന്നത പഠനത്തിന് അര്‍ഹത നേടുകയും ചെയ്തു. സൈക്കോളജിയില്‍ തന്നെ തുടര്‍ന്നു പഠിക്കുവാനാണ് നഈമക്ക് താല്‍പര്യം. സഹോദരങ്ങള്‍: നിയാസ്, നസ്നീന്‍.

Post a Comment

0 Comments

Top Post Ad

Below Post Ad