Type Here to Get Search Results !

Bottom Ad

തെരുവത്ത് നജാത്തുല്‍ ഇസ്ലാം സ്വാലാത്ത് മജ്‌ലിസ് ബ്രോഷര്‍ പ്രകാശനം ചെയ്തു


ദുബൈ (www.evisionnews.co): കാസര്‍കോട് തെരുവത്ത് ദുബൈ നജാത്തുല്‍ ഇസ്ലാം സ്വലാത്ത് മജ്ലിസിന്റെ എഴാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആഷിഖിലിന്റെ തിരുമുറ്റത്ത് നിന്ന് ഹബീബിന്റെ ലോകത്തേക്ക് ഒരു പ്രയാണം' സ്വലാത്ത് മജ്ലിസിന്റെ ബ്രോഷര്‍ സയ്യദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രകാശനം ചെയ്തു. ജൂണ്‍ എട്ടിന് വൈകിട്ട് നാലു മണിക്ക് ദേര ബനിയാസ് മെട്രോ സ്റ്റേഷന്‍ന്റെ അടുത്തുള്ള ഫ്‌ളോറ സിറ്റി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മജ്സിലില്‍ സയ്യിദുമാരും പണ്ഡിതരും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രകാശന ചടങ്ങില്‍ ഷാനിദ് പാണൂസ്, സാബിത്ത് പള്ളിക്കാല്‍, നൗഫല്‍, ഹുസൈന്‍, അഫ്‌സല്‍, ഷഫീഖ് പങ്കെടുത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad