Type Here to Get Search Results !

Bottom Ad

കെവിന്റെ കൊല: നീനുവിന്റെ സഹോദരന്‍ മുഖ്യസൂത്രധാരന്‍, മാതാപിതാക്കള്‍ക്കും പങ്കെന്ന് പ്രതികളുടെ വെളിപ്പെടുത്തല്‍


കോട്ടയം (www.evisionnews.co): പ്രണയ വിവാഹത്തെ തുടര്‍ന്ന് കോട്ടയം സ്വദേശി കെവിന്‍ കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യസൂത്രധാരന്‍ കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനായ ഷാനു ചാക്കോയാണെന്ന് വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം അറസ്റ്റിലായ നിയാസ്, റിയാസ് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ ലഭിച്ചത്. നീനുവിന്റെ അമ്മവഴിയുള്ള ബന്ധുക്കളാണിവര്‍.

കൂടാതെ ഇത് സ്ഥിരീകരിക്കുകയാണ് നിയാസിന്റെ ഉമ്മയുടെ വെളിപ്പെടുത്തലും. തട്ടിക്കൊണ്ടുപോകാന്‍ വാടക വണ്ടി ഏര്‍പ്പാടാക്കണമെന്നു നീനുവിന്റെ അച്ഛന്‍ ചാക്കോയും ഉമ്മ രഹ്നയും പ്രതിയായ നിയാസിനോട് നേരിട്ട് ആവശ്യപ്പെട്ടതായി നിയാസിന്റെ ഉമ്മ പറഞ്ഞു. കെവിനെ ആക്രമിക്കുമെന്ന വിവരം നീനുവിന്റെ അച്ഛനും അമ്മയ്ക്കും അറിയാമായിരുന്നുവെന്ന വിവരവും അറസ്റ്റിലായവര്‍ പോലീസിനോട് പറഞ്ഞു. 

തങ്ങളെയെല്ലാം കൂട്ടിച്ചേര്‍ത്ത് കെവിനെ തട്ടിക്കൊണ്ടുപോകാനായി സംഘം രൂപീകരിച്ചത് ഷാനു ആണെന്നും കൊല ആസൂത്രണം ചെയ്തതും ഇയാളാണെന്നും പിടിയിലായവര്‍ മൊഴി നല്‍കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad