കാഞ്ഞങ്ങാട് (www.evisionnews.co): കൈ വേദനയുമായെത്തിയ രോഗിക്ക് ഹൃദയശസ്ത്രക്രിയ നിര്‍ദേശിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ ഉപഭോക്തൃ കോടതിയുടെ നോട്ടീസ്. മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റിനാണ് ജൂണ്‍ 20ന് ഹാജരാകാന്‍ നിര്‍ദേശിച്ച നോട്ടീസ് അയച്ചത്.
കുശാല്‍നഗറിലെ പാലാട്ട് ഇബ്രാഹിമാണ് പരാതിക്കാരന്‍. മെയ് ഒന്നിന് ഇടതുകൈയുടെ തോള്‍ ഭാഗത്ത് വേദന അനുഭവപ്പെട്ട താന്‍ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോള്‍ അവിടുത്തെ ഡോക്ടര്‍ എക്കോ ടെസ്റ്റും ടിഎംടി ടെസ്റ്റും ആന്‍ജിയോഗ്രാം ചെയ്യാനും നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും നിര്‍ബന്ധമായും ചെയ്യണമെന്ന് ഡോക്ടര്‍ ഫോണില്‍ വിളിച്ചുപറയുകയുമായിരുന്നു. പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലെത്തി വിദഗ്ദ്ധ ഡോക്ടറെ സമീപിച്ചപ്പോഴാണ് ഹൃദയസംബന്ധമായ അസുഖങ്ങളൊന്നുമില്ലെന്നും കൈവേദന മാറ്റാന്‍ ഫിസിയോതെറാപ്പി മതിയെന്നും വ്യക്തമായത്. ഇതേതുടര്‍ന്നാണ് പരാതിയുമായി ഇബ്രാഹിം ഉപഭോക്തൃ കോടതിയിലെത്തിയത്.

Post a Comment
0 Comments