Type Here to Get Search Results !

Bottom Ad

എം.ഇ.എസ് എജ്യു ബാസ്‌ക്കറ്റ് പദ്ധതിക്ക് തുടക്കമായി


കാസര്‍കോട് (www.evisionnews.co): നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിന് പഠനോപകരണങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്യുന്ന മുസ്ലിം എജ്യുക്കേഷണല്‍ സൊസ്റ്റി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ എജ്യു ബാസ്‌ക്കറ്റ് പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നം നോട്ടുബുക്ക്, കുട, ബാഗ്, യൂണിഫോം തുണികള്‍ ശേഖരിച്ച് പിന്നോക്ക മേഖലയിലെ സ്‌കൂളില്‍ വിതരണം ചെയ്യും. അഞ്ചാം വര്‍ഷമാണ് പദ്ധതി നടപ്പാക്കുന്നത്.

ചട്ടഞ്ചാല്‍ നോവകസ് ബുക്ക് നിര്‍മാതാക്കളില്‍ നിന്നും നോട്ടുപുസ്തകങ്ങള്‍ ഏറ്റുവാങ്ങി എജ്യു ബാസ്‌ക്കറ്റ് പദ്ധതി ചെയര്‍മാന്‍ മനാഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.എ നജീബ് അധ്യക്ഷത വഹിച്ചു. നോവക്‌സ് മാനേജര്‍ ടി.എ അസ്ലം, നിയാസ് ആദൂര്‍, ഇഖ്ബാല്‍ തെരുവത്ത്, ഖാസിം പ്രസംഗിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad