Type Here to Get Search Results !

Bottom Ad

കോണ്‍ഗ്രസ് സ്വപ്‌നങ്ങള്‍ പാളി: ബി.ജെ.പി കേവല ഭൂരപക്ഷത്തിലേക്ക്


കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്നതായി ഫലസൂചനകള്‍. നിലവിലെ അവസ്ഥയില്‍ ബി.ജെ.പി കേവല ഭീരിപക്ഷം നേടി ഒറ്റകക്ഷിയാകും. അഭിമാന പോരാട്ടമാണ് ജെഡിഎസ് കാഴ്ചവച്ചത്. 107 മണ്ഡലങ്ങളിലും ബി.ജെ.പി മുന്നേറുന്നു. കോണ്‍ഗ്രസ് 67 മണ്ഡലങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. ജെഡിഎസ് 45 സീറ്റുകളില്‍ ലീഡ് ചെയ്തുകൊണ്ട് നിര്‍ണായക ശക്തിയാവുകയാണ്.

മത്സരിച്ച രണ്ടുമണ്ഡലങ്ങളിലൊന്നില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പരാജയപ്പെട്ടു. ചാമുണ്ഡേശ്വരിയിലാണ് 10000ല്‍ അധികം വോട്ടുകള്‍ക്ക് സിദ്ധരാമയ്യയെ ജെഡിഎസ് സ്ഥാനാര്‍ത്ഥി തോല്‍പ്പിച്ചത്. ബദാമിയിലും കടുത്ത മത്സരമാണ് അദ്ദേഹം നേരിടുന്നത്. ഗ്രാമീണ മേഖലയിലും കോണ്‍ഗ്രസ് പിന്നാക്കം പോയതായാണ് സൂചന. ബംഗളൂരു മേഖലയില്‍ കോണ്‍ഗ്രസ് മുന്നേറുന്നതായാണ് റിപ്പോര്‍ട്ട്.





Post a Comment

0 Comments

Top Post Ad

Below Post Ad