Type Here to Get Search Results !

Bottom Ad

ഉമ്മന്‍ചാണ്ടിക്ക് ആശ്വാസം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് സരിതയുടെ കത്ത് ഒഴിവാക്കി


കൊച്ചി (www.evisionnews.co): ഉമ്മന്‍ചാണ്ടിക്ക് ആശ്വാസം നല്‍കി സോളാര്‍ റിപ്പോര്‍ട്ട്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് സരിത എസ് നായര്‍ നല്‍കിയ കത്തും അനുബന്ധ പരാമര്‍ശവും നീക്കാനാണ് ഹൈക്കോടതി ഉത്തരവ്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഉമ്മന്‍ചാണ്ടിക്ക് എതിരായി വന്ന റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പുതിയ വിധി. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ പത്രക്കുറിപ്പും പുന:പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി ഭാഗികമായി അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുന്നത്.എന്നാല്‍ റിപ്പോര്‍ട്ടില്‍ നിന്ന് പേരൊഴിവാക്കണമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആവശ്യം ഹൈക്കോടതി തളളി.

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തില്‍ അപാകതയുണ്ടെന്ന് ഉമ്മന്‍ ചാണ്ടി മുന്‍പ് ഹൈക്കോടതിയില്‍ കേസ് പരിഗണിക്കവേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിങ്ങള്‍ തന്നെ നിയമിച്ച കമ്മീഷനല്ലേ എന്നായിരുന്നു ഹൈക്കോടതി മാര്‍ച്ച് 1ന് കേസ് പരിഗണിച്ചപ്പോള്‍ ആരാഞ്ഞത്. പ്രമുഖ അഭിഭാഷകനായ കപില്‍ സിബലാണ് ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad