ന്യുഡല്‍ഹി (www.evisionnews.co): കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വില ഉയര്‍ന്നു തുടങ്ങി. 19 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് എണ്ണകമ്പനികള്‍ വില ഉയര്‍ത്തിയത്. നാലു വര്‍ഷത്തിനും എട്ടു മാസത്തിനുമിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് എണ്ണവില. പുതുക്കിയ നിരക്കുകള്‍ ഇന്നു രാവിലെ മുതല്‍ നിലവില്‍ വന്നു. കൊച്ചിയില്‍ പെട്രോളിന് 17 പൈസ ഉയര്‍ന്ന് 77.52 രൂപയായി. ഡീസലിന് 23 പൈസ ഉയര്‍ന്ന് 70.59 രൂപയായി.
ഡല്‍ഹിയില്‍ ഡീസലിന് ലിറ്ററിന് 21 പൈസയാണ് ഉയര്‍ന്നത്. കൊല്‍ക്കൊത്തയില്‍ അഞ്ചു പൈസയും മുംബൈയില്‍ 23 പൈസയും ചെന്നൈയില്‍ 23 പൈസയും ഉയര്‍ന്നു. ഡല്‍ഹിയില്‍ പെട്രോള്‍ വില 17 പൈസ ഉയര്‍ന്നു. കൊല്‍ക്കൊത്തയില്‍ 18 പൈസയാണ് ഉയര്‍ന്നത്. മൂംബൈയില്‍ 17 പൈസയും ചെന്നൈയില്‍ 18 പൈസയുമാണ് ഉയര്‍ന്നിരിക്കുന്നത്. എണ്ണ വില പുതുക്കി നിശ്ചയിക്കുന്നതിന് എണ്ണ കമ്പനികള്‍ പുതിയ മാനദണ്ഡം സ്വീകരിച്ച 2017 ജൂണ്‍ മുതല്‍ പ്രതിദിനം ഇന്ധനവിലയില്‍ മാറ്റം വരുന്നുണ്ട്. രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ വരും ദിനങ്ങളില്‍ ആഭ്യന്തര വിപണിയിലും വില ഉയരാനാണ് സാധ്യത.

Post a Comment
0 Comments