ബംഗാള്‍ (www.evisionnews.co): പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സിപിഎം പ്രവര്‍ത്തകനെയും ഭാര്യയെയും തീവച്ചുകൊന്നു. ദിബു ദാസ് ഭാര്യ ഉഷ ദാസ് എന്നിവരെയാണ് അക്രമിസംഘം തീവച്ചുകൊന്നത്. ദമ്പതികള്‍ ഉറങ്ങിക്കിടക്കവേയായിരുന്നു വീടിന് അക്രമികള്‍ തീയിട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷിബു, ഉഷ ദാസ് ദമ്പതികള്‍ ഇന്ന് രാവിലെയാണ് കൊല്ലപ്പെട്ടത്.
കൂച്ച് ബെഹറില്‍ ഇരു വിഭാഗം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് ബോംബ് സ്‌ഫോടനത്തിലേക്ക് നയിച്ചത്. ഇരുപതു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വോട്ടു ചെയ്യാന്‍ വന്ന തങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നെന്ന് പരിക്കേറ്റവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പലയിടങ്ങളിലും വോട്ടര്‍മാരെ ബൂത്തുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ തടയുന്നതായും അക്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഭന്‍നഗറില്‍ മാധ്യമ വാഹനത്തിന് തീവെക്കുകയും കാമറകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെ പല വോട്ടിങ് കേന്ദ്രങ്ങളിലും പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല.

Post a Comment
0 Comments