കാസര്‍കോട് (www.evisionnews.co): പ്രമുഖ പാരമെഡിക്കല്‍ സ്ഥാപനമായ നവഭാരത് സയന്‍സ് കോളജിലെ കാസര്‍കോട് കാഞ്ഞകാട് കേന്ദ്രങ്ങള്‍ക്ക് കൗണ്‍സില്‍ ഫോര്‍ ടെക്ണിക്കല്‍ എജുക്കേഷന്‍ കേരളയുടെ (സി-ടെക്) അംഗികാരം നല്‍കി. മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ റേഡിയോഗ്രഫി തുടങ്ങിയ കോഴ്‌സുകളിലായി 500ഓളം വിദ്യാര്‍ത്ഥികള്‍ നിലവില്‍ പഠനം നടത്തിവരുന്നു. സിടെക് അംഗികാരം ലഭിക്കുന്നതോടെ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി രജിസ്റ്റര്‍ ചെയ്യാനും ഗള്‍ഫ് മേഖലയില്‍ തൊഴില്‍ നേടാനും എറെ എളുപ്പമാകുമെന്ന് മാനേജിംഗ് ഡയരക്ടര്‍ കെ.എം സഫ്‌വാന്‍ പറഞ്ഞു.
ഡോക്ടര്‍മാരും മെഡിക്കല്‍ രംഗത്തെ പ്രമുഖരുടെ ക്ലാസുകളും കോഴ്‌സിന് ശേഷം കാസര്‍കോട്ടെയും മംഗലാപുരത്തെയും പ്രമുഖ ആശുപത്രികളിലും ലബോറട്ടറികളിലും ജോബ് പ്ലേസ്‌മെന്റും കോളജ് ഉറപ്പുവരുത്തുന്നു. വിദ്യാര്‍ത്ഥികളുടെ കലാസാഹിത്യ അഭിരുചികളെ പ്രോത്സാഹിപ്പിക്കാന്‍ നടത്തിവരുന്ന മെഡിസി ഫെസ്റ്റ് ഇതിനകം ജില്ലയില്‍ ശ്രദ്ധനേടിയിരുന്നു.

Post a Comment
0 Comments