Type Here to Get Search Results !

Bottom Ad

കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു


ബംഗളൂരു (www.evisionnews.co): കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു. സിദ്ദു നിയാംഗൗഡയാണ് ഗോവയില്‍ നിന്നു ബാഗല്‍കോട്ടിലേക്ക് കാറില്‍ സഞ്ചരിക്കുന്നതിനിടെ അപകടത്തില്‍പെട്ടത്. തുളസിഗിരിയില്‍ വെച്ചായിരുന്നു അപകടം. അപകടം നടന്ന ഉടന്‍ തന്നെ അദ്ദേഹത്തെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാംഗണ്ഡിയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റിലാണ് സിദ്ദു തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയിലെ ശ്രീകാന്ത് കുല്‍ക്കര്‍ണിയെയാണ് പരാജയപ്പെടുത്തിയത്. 2500ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം.

Post a Comment

0 Comments

Top Post Ad

Below Post Ad