Type Here to Get Search Results !

Bottom Ad

കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം


ദുബൈ (www.evisionnews.co): തങ്ങളുടെ ജോലി തിരക്കിനിടയിലും സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളെ കണ്ടെത്തി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കുന്ന കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആക്റ്റിംഗ് പ്രസിഡണ്ട് ഫവാസ് പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഫിഖ് മാങ്ങാട് സ്വാഗതം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡണ്ട് അഷ്‌റഫ് ബോസ് റഊഫ് ബായിക്കരക്ക് ഷാള്‍ അണിയിച്ചു. യൂത്ത് ലീഗ് ദേശിയ കൗണ്‍സില്‍ അംഗം റഫീഖ് കേളോട്ട്, മുഹമ്മദ് മാങ്ങാട്, ഫൈസല്‍ പൊവ്വല്‍, ഒ.എം അബ്ദുള്ള ഗുരുക്കല്‍, ഷമീര്‍ പരപ്പ, ഹമീദ് പൊവ്വല്‍, ഹാഷിം മീത്തില്‍ സംബന്ധിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad