Type Here to Get Search Results !

Bottom Ad

നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം: ബന്ധുവിന് പരിക്ക്

കാസര്‍കോട് (www.evisionnews.co): നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. കൂടെയുണ്ടായ സഹോദരിയുടെ മകന് പരിക്കേറ്റു. വിദ്യാനഗര്‍ മാന്യ എവിഞ്ച ഹൗസിലെ മൊയ്തീന്‍ കുട്ടി- നഫീസ ദമ്പതികളുടെ മകന്‍ അബ്ദുല്‍ റഹ്മാനാ (28)ണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് 3.45മണിയോടെ നീര്‍ച്ചാലിലാണ് അപകടം.
കുമ്പളയില്‍ നിന്നും നീര്‍ച്ചാലിലേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു അബ്ദുല്‍ റഹ്്മാന്‍. സഹോദരിയുടെ മകന്‍ ഷരീഫാ(20) യിരുന്നു ബൈക്ക്് ഓടിച്ചിരുന്നത്. നീര്‍ച്ചാലിലെത്തിയപ്പോള്‍ ബൈക്ക് നിയന്ത്രണം വിടുകയും റോഡരികിലെ ഇലക്ട്രിക്ക് പോസ്റ്റിലിടിക്കുകയുമായിരുന്നു. പിറകിലിരുന്ന അബ്ദുര്‍ റഹ്മാന് ഗുരുതരമായി പരിക്കേല്‍ക്കുകയും ഉടന്‍ തന്നെ കാസര്‍കോട് കെയര്‍വെല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അവിവാഹിതനാണ് മരിച്ച അബ്ദുല്‍ റഹ്മാന്‍. സഹോദരങ്ങള്‍; മുഹമ്മദ്, ഇബ്രാഹിം, ഹസൈനാര്‍, അബ്ദില്ല, സിദ്ദീഖ്, മറിയം, ബീഫാത്തിമ, ആയിഷ, മൈമൂന.

Post a Comment

0 Comments

Top Post Ad

Below Post Ad