ഉദുമ (www.evisionnews.co): സി.പി.എം പ്രവര്‍ത്തകന്‍ മാങ്ങാട്ടെ എം.ബി ബാലകൃഷ്ണന്‍ വധക്കേസിലെ ഒന്നാംപ്രതി കിണറ്റില്‍ വീണ് മരിച്ചു. മാങ്ങാട് ആര്യടുക്കത്തെ പ്രജിത്ത് എന്ന കുട്ടാപ്പി (28)യാണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. മാങ്ങാട്ടെ വീടിനു സമീപത്തെ കിണറ്റില്‍ വീണ കോഴിയെ പുറത്തെടുത്ത് മുകളില്‍ എത്തിയപ്പോള്‍ പിടിവിട്ട് നാല്പത് അടി താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു.
കാസര്‍കോട് നിന്നും ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തിയ പ്രജിത്തിനെ കെയര്‍വെല്‍ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് നില ഗുരുതരമായതിനാല്‍ മംഗളൂരു യൂണിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കാസര്‍കോട് ഫയര്‍ഫോഴ്സ് അസി. സ്റ്റേഷന്‍ ഓഫീസര്‍ പിവി അശോകന്‍, ലീഡിംഗ് ഫയര്‍മാന്‍ കെഎം രവി, ഫയര്‍മാന്‍മാരായ വിശാല്‍, ഹരീഷ്, ജില്‍സണ്‍, വിനു, അനൂപ്, ഡ്രൈവര്‍ രാജീവന്‍ തൈവളപ്പ് ചേര്‍ന്നാണ് ആദ്യം പ്രജിത്തിനെ പുറത്തെത്തിച്ചത്. ആറ്ുമാസം മുമ്പാണ് പ്രജിത്തിന്റെ വിവാഹം നടന്നത്. മാതാവ്: സുമതി. സഹോദരന്‍: പ്രഭാകരന്‍.

Post a Comment
0 Comments