Type Here to Get Search Results !

Bottom Ad

പെരുമണ്ണയില്‍ ഭൂമി പിളരുന്നു: കാരണം കണ്ടെത്താനാവാതെ അധികൃതര്‍


മലപ്പുറം (www.evisionnews.co): കോട്ടയ്ക്കല്‍ പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ കഞ്ഞിക്കുഴിങ്ങരയില്‍ ഭൂമി രണ്ടായി പിളരുന്നു. ഭൂമിയുടെ വിള്ളല്‍ ഏകദേശം 70 മീറ്റര്‍ നീളത്തിലാണ്. പ്രദേശത്ത് ജനവാസമുള്ള വീടിന്റെ ഒരു ഭാഗം ഭൂമി പിളര്‍ന്നതിനെ തുടര്‍ന്ന് വീണ്ടുകീറി. ഇതിനു പുറമെ പറമ്പിലുണ്ടായിരുന്ന ആട്ടിന്‍കുട്ടി ഭൂമി പിളര്‍ന്നപ്പോള്‍ ഭൂമിക്കടിയിലേക്ക് പോയി. ഇതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്.

വിള്ളലുണ്ടായി തുടങ്ങിയത് നാലുവര്‍ഷം മുമ്പായിരുന്നു. ആദ്യം വിള്ളല്‍ കണ്ടത് പരുത്തിക്കുന്നന്‍ സൈനുദ്ദീന്റെ വീട്ടിലായിരുന്നു. സൈനുദ്ദീന്‍ ഈവിവരം അധികൃതരെ അറിയിച്ചു. അധികൃതരുടെ നിര്‍ദേശമനുസരിച്ച് സൈനുദ്ദീനും കുടുംബവും ഇവിടെ നിന്ന് താമസം മാറി. അതേ സ്ഥലത്ത് തന്നെയാണ് വീണ്ടും ഭൂമി പിളരുന്നത്. ഇവിടെ പറമ്പില്‍ മേയുകയായിരുന്ന പരുത്തിക്കുന്നന്‍ സമദിന്റെ ആട്ടിന്‍കുട്ടി വിള്ളലിലൂടെ ഭൂമിക്കടിയിലേക്കു വീണു പോയിരുന്നു. ഇതിനെ രക്ഷിക്കാന്‍ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് മണ്ണുനീക്കിയെങ്കിലും ശ്രമം പരാജയപ്പെട്ടു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad