Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് സ്‌കൂള്‍ ബസ് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു; വന്‍ ദുരന്തമൊഴിവായി

മഞ്ചേശ്വരം (www.evisionnews.co): സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. ബായാര്‍ മുളിഗദ്ദെയില്‍ വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെയാണ് അപകടം. കര്‍ണാടക വിട്ട്ളയിലെ ജേയ്സീസ് ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ബസാണ് അപകടത്തില്‍പെട്ടത്. ആറു കുട്ടികളും ഡ്രൈവറുമാണ് ബസിലുണ്ടായിരുന്നത്. വിദ്യാര്‍ത്ഥികള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad