ചെങ്ങന്നൂര്‍ (www.evisionnews.co): യു.ഡി.എഫ് കോട്ടകള്‍ തകര്‍ത്തെറിഞ്ഞ് റെക്കോഡ് ഭൂരിപക്ഷത്തിലേക്ക് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍. നൂറിലേറെ ബൂത്തുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 9000ലധികമാണ് സജി ചെറിയാന്റെ ഭൂരിപക്ഷം. 80ഓളം ബൂത്തുകളിലെ വോട്ടുകള്‍ എണ്ണാന്‍ ബാക്കിയുണ്ട്. യു.ഡി.എഫ് ഭരിക്കുന്ന മാന്നാര്‍ പഞ്ചായത്തില്‍ 2429 വോട്ടുകളാണ് സജി ചെറിയാന് ലീഡ്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 440 വോട്ടുകളുടെ ലീഡ് മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. 8126 വോട്ടുകളാണ് സജി ചെറിയാന് ലഭിച്ചത്. യുഡി.എഫ് സ്ഥാനാര്‍ഥി വിജയകുമാറിന് 5697 വോട്ടുകളും എന്‍.ഡി.എ സ്ഥാനാര്‍ഥി ശ്രീധരന്‍ പിള്ളയ്ക്ക് 4117 വോട്ടുകളും ലഭിച്ചു. കഴിഞ്ഞ തവണ എന്‍.ഡി.എക്ക് 5236 വോട്ടുകള്‍ ഇവിടെ ലഭിച്ചിരുന്നു. മൂന്നാമതായി എണ്ണുന്ന തിരുവന്‍ വണ്ടൂര്‍ പഞ്ചായത്തിലും എല്‍.ഡി.എഫിനാണ് മുന്‍തൂക്കം.
പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ സമരം കാരണം 12 പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് എത്തിയത്. സിപിഎമ്മിലെ കെ.കെ. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 13 റൗണ്ടുകളിലായി വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. 28നായിരുന്നു വോട്ടെടുപ്പ്. 199340 വോട്ടര്‍മാരില്‍ 1,51,977 പേര്‍ (76.25 ശതമാനം) വോട്ട് രേഖപ്പെടുത്തി. 2016 നേക്കാള്‍ 6,479 വോട്ടുകളാണ് വര്‍ധിച്ചത്. യുപിയിലെ കൈറാന, മഹാരാഷ്ട്രയിലെ പാല്‍ഘര്‍, ഭണ്ഡാര- ഗോണ്ടിയ, നാഗാലാന്‍ഡിലെ നാഗാലാന്‍ഡ് എന്നീ ലോക്സഭാമണ്ഡലങ്ങളിലെയും മറ്റ് ഒന്പതു നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ഇന്നാണ്.

Post a Comment
0 Comments