Type Here to Get Search Results !

Bottom Ad

തെയ്ബ പാരന്റിംഗ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു


കാസര്‍കോട് (www.evisionnews.co): തെയ്ബ എജ്യുക്കേഷണല്‍ ഗ്രൂപ്പ് പുതിയ അധ്യയനവര്‍ഷം അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് വേണ്ടി സംഘടിപ്പിച്ച പാരന്റിംഗ് കോണ്‍ഫറന്‍സ് തെയ്ബ ചെയര്‍മാന്‍ വി.കെ മുഷ്താഖ് ദാരിമി ഉദ്ഘാടനം ചെയ്തു. സി.ഇ.ഒ റഷീഖ് ഹുദവി അധ്യക്ഷത വഹിച്ചു. മദീനയുടെയും പ്രവാചക ജീവിതത്തിന്റെയും മാതൃകകള്‍ വിദ്യാര്‍ത്ഥികളില്‍ അടയാളപ്പെടുത്തി സംസ്‌കാരമുള്ള വിദ്യാര്‍ത്ഥി സമൂഹത്തെയും അത്‌വഴി നല്ലൊരു സമൂഹത്തെയുമാണ് തെയ്ബയുടെ വിദ്യാഭ്യാസ സംരഭങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

ബി.കെ മുഹമ്മദ് ഹാജി ബേര്‍ക്ക, സയ്യിദ് ഹംദുല്ല തങ്ങള്‍ മുഖ്യാതിഥിയായി. അഡ്വ. ഇബ്രാഹിം പളളങ്കോട് വിഷയാവതരണം നടത്തി. ഖയ്യൂം മാന്യ, എം.എ നജീബ്, വി.കെ ജുനൈദ് ഫൈസി, മുജീബ് കമ്പാര്‍, സിനാന്‍ ഹുദവി, ഹാരിസ് മൗലവി ഗാളിമുഖം, മാഹിന്‍ കുന്നില്‍, ജലീല്‍ മുട്ടത്തൊടി, ഹാഫിസ് റാസിം മൗലവി, ജവാദ് മൊഗ്രാല്‍ പുത്തൂര്‍ പ്രസംഗിച്ചു. ജസീല്‍ സി.എം സ്വാഗതവും അര്‍ഷാദ് മൊഗ്രാല്‍ പുത്തൂര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad