പാലക്കാട് (www.evisionnews.co): റെയില്‍വേ സ്റ്റേഷന്‍ പേരുകളിലുള്‍പ്പെടാത്ത അടിസ്ഥാന വികസനമില്ലാത്ത സ്റ്റേഷനുകളില്‍ നിന്ന് (ഹാള്‍ട്ട് സ്റ്റേഷന്‍) നല്‍കുന്ന മരക്കടലാസ് ടിക്കറ്റ് വിടപറുന്നു. രണ്ടു മില്ലിമീറ്ററോളം കനമുള്ള പഴയ കട്ടിക്കടലാസാണ് ഒഴിവാക്കുന്നത്. ഹാള്‍ട്ട് സ്റ്റേഷനുകളില്‍ പാസഞ്ചര്‍ ട്രെയിനുകളാണ് നിര്‍ത്തുന്നത്. ഇതിലെ യാത്രികര്‍ക്കായി സ്ഥിരം ഉപയോഗിച്ചു വന്നിരുന്നതായിരുന്നു ടിക്കറ്റുകള്‍.
പൈലറ്റ് പദ്ധതി കേരളത്തിലെ നാലു ഡിവിഷനുകളിലാണ് പ്രാവര്‍ത്തികമാകുന്നത്. തിരുവനന്തപുരം ഡിവിഷനിലെ കൊല്ലം ഇരവിപുരത്തും തൃശ്ശൂര്‍ നെല്ലായിയയിലും പാലക്കാട് ഡിവിഷനിലെ ഒറ്റപ്പാലം സ്റ്റേഷന് കീഴിലെ മലങ്കര കുറ്റിപ്പുറം സ്റ്റേഷനു കീഴിലെ പേരച്ചനല്ലൂര്‍ എന്നിവിടങ്ങളിലാണ് മാറ്റം കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. നെല്ലായിയില്‍ മരത്തടിപേപ്പര്‍ ടിക്കറ്റിന് പകരം ഇനി കമ്പ്യൂട്ടറൈസിഡ് ടിക്കറ്റാകും നല്‍കുക. ടിക്കറ്റുകള്‍ ഇരിങ്ങാലക്കുട സ്റ്റേഷനില്‍നിന്ന് കരാറുകാരന്‍ വാങ്ങും. യാത്രചെയ്യേണ്ട സ്റ്റേഷന്റെ പേരും നിരക്കും പ്രിന്റ് ചെയ്തവയായിരിക്കും ഇവ. നെല്ലായിയില്‍നിന്ന് യാത്രാതീയതി സീല്‍ ചെയ്തുകൊടുക്കും. മുന്‍കൂട്ടി അറിയിച്ചാല്‍ സീസണ്‍ ടിക്കറ്റ് സൗകര്യവും ലഭിക്കും.

Post a Comment
0 Comments