Type Here to Get Search Results !

Bottom Ad

അസുഖത്തെ തുടര്‍ന്ന് അക്കൗണ്ടിംഗ് വിദ്യാര്‍ത്ഥി മരിച്ചു


വിദ്യാനഗര്‍ (www.evisionnews.co): ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അക്കൗണ്ടിംഗ് വിദ്യാര്‍ത്ഥി മരിച്ചു. നായന്മാര്‍മൂല പടിഞ്ഞാര്‍ മൂലയിലെ മുഹമ്മദ് സുനൈസാ (18)ണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. അവിടെന്ന് മംഗലാപുരത്തേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയും വഴിമധ്യേ മരണം സംഭവിക്കുകയുമായിരുന്നു. കാസര്‍കോട് സ്വകാര്യ കോളജില്‍ അക്കൗണ്ടിംഗ് വിദ്യാര്‍ത്ഥിയായ സുനൈസ് ഏറെകാലമായി ചികിത്സയിലായിരുന്നു. മുഹമ്മദ് ഹനീഫ- സുബൈദ ദമ്പതികളുടെ മകനാണ്. അന്‍വാസ്, ഫാത്തിമ സഹോദരങ്ങളാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad