രാംപൂര്‍ (www.evisionnews.co): മൂന്നുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കി പെട്ടിയില്‍ അടച്ച സംഭവത്തില്‍ 18കാരനായ പ്രതിയെ പോലീസ് പോക്സോ ചുമത്തി അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശിലെ രാംപുരയിലെ തണ്ഡ ടൗണിലാണ് സംഭവം.
പെണ്‍കുട്ടിയുടെ വീട്ടില്‍ മറ്റാരുമില്ലാത്ത നേരത്ത് അയല്‍വാസി മിഠായി നല്‍കി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി ബാലത്സംഗം ചെയ്യുകയായിരുന്നു. കുഞ്ഞ് ബഹളമുണ്ടാക്കി കരഞ്ഞതിനെ തുടര്‍ന്ന് പെട്ടിക്കുള്ളിലാക്കി പൂട്ടി വയ്ക്കുകയായിരുന്നു. എന്നാല്‍ ശബ്ദം കേട്ടെത്തിയ അയല്‍വാസികള്‍ ഇയാളെ ചോദ്യം ചെയ്യുകയും മുറിയിലെ പെട്ടിയില്‍ അടച്ചനിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയുമായിരുന്നു.

Post a Comment
0 Comments