Type Here to Get Search Results !

Bottom Ad

എസ്.എഫ്.ഐയുടെ ഗുരുനിന്ദ വിദ്യാര്‍ത്ഥി സമൂഹത്തിന് കളങ്കം: കെ.യു.ടി.എസ്.എഫ്


കാസര്‍കോട് (www.evisionnews.co): പടന്നക്കാട് നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.വി പുഷ്പജയ്ക്ക് യാത്രയയപ്പ് നല്‍കുന്ന ദിവസം ആദരാഞ്ജലിയര്‍പ്പിച്ച് പോസ്റ്റര്‍ ഒട്ടിച്ച എസ്.എഫ്.ഐ നടപടി ഗുരുനിന്ദയും വിദ്യാര്‍ത്ഥി സമൂഹത്തിന് കളങ്കവുമാണെന്ന് കേരള അണ്‍ എയ്ഡഡ് ടീച്ചേര്‍സ് ആന്റ് സ്റ്റാഫ് ഫെഡറേഷന്‍ (കെ.യു.ടി.എസ്.എഫ്) സംസ്ഥാന സെക്രട്ടറി റഊഫ് ബായിക്കര പറഞ്ഞു. 

ഒരു പുരുഷായുസ് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അറിവു പകര്‍ന്ന് ഗുരുനാഥയ്ക്ക് പിരിഞ്ഞു പോകുമ്പോള്‍ ആദരവ് നല്‍കേണ്ടത് ഓരോ വിദ്യാര്‍ത്ഥിയുടെ ബാധ്യതയാണ്. അധ്യാപകരെ ആദരിക്കാനും ബഹുമാനിക്കാനും പുതിയ തലമുറയ്ക്ക് മാതൃക കാണിക്കേണ്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം തന്നെ ഇത്തരം ഹീനമായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് അപലപനീയമാണ്. ഇത്തരം ആളുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാക്കണമെന്ന് റഊഫ് ബായിക്കര ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad