Type Here to Get Search Results !

Bottom Ad

മലയാള സിനിമയിലെ വില്ലന്‍ നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു


കൊല്ലം (www.evisionnews.co): മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടന്‍ കൊല്ലം അജിത്ത് (56) അന്തരിച്ചു. കുറച്ചുനാളുകളായി ഉദര സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു.

35 വര്‍ഷത്തിലധികമായി സിനിമാ രംഗത്ത് സാന്നിധ്യമായിരുന്നു കൊല്ലം അജിത്ത്. 500ലേറെ ചിത്രങ്ങളില്‍ നടനായി വേഷമിട്ട അജിത്ത് വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. പദ്മരാജന്‍ സംവിധാനം ചെയ്ത 'പറന്ന് പറന്ന് പറന്ന്' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച അജിത്ത് കരിയറില്‍ ഏറിയ പങ്കും അവതരിപ്പിച്ചത് വില്ലന്‍ വേഷങ്ങളിലായിരുന്നു.

സിനിമയ്ക്ക് പുറമെ നിരവധി ടെലിവിഷന്‍ പരമ്പരകളിലും അജിത്ത് വേഷമിട്ടു. കൈരളി വിലാസം ലോഡ്ജ്, പാവക്കൂത്ത്, വജ്രം, കടമറ്റത്ത് കത്തനാര്‍, സ്വാമി അയ്യപ്പന്‍ എന്ന സീരിയലുകളിലെ അജിത്തിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. 'കോളിംഗ് ബെല്‍' എന്ന സിനിമയിലൂടെ സംവിധാന രംഗത്തും അജിത്ത് ചുവട് വച്ചിരുന്നു. ഭാര്യ പ്രമീള. മക്കള്‍: ശ്രീക്കുട്ടി, ശ്രീഹരി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad