Type Here to Get Search Results !

Bottom Ad

ഡീസല്‍ വില വര്‍ധനവ്: ബസ് വ്യവസായം പ്രതിസന്ധിയില്‍: ജില്ലയില്‍ സര്‍വീസുകള്‍ പകുതിയോളം കുറഞ്ഞു


കാസര്‍കോട് (www.evisionnews.co): രൂക്ഷമായ ഡീസല്‍ വിലവര്‍ധനവ് മൂലം ബസുടമകള്‍ വന്‍ സാമ്പത്തിക ബാധ്യതയിലേക്ക് തള്ളപ്പെടുന്ന സാഹചര്യത്തില്‍ പകുതിയോളം സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കാസര്‍കോട് ജില്ലയില്‍ 800 ഓളം ബസുകള്‍ സര്‍വീസ് നടത്തിയിരുന്നതാണ്. എന്നാല്‍ 400 ബസുകള്‍ മാത്രമേ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുള്ളൂ. അതില്‍ തന്നെ കുറേ ബസുകള്‍ വരുമാനനഷ്ടം കാരണം ജി ഫോം നല്‍കി കയറ്റി വെച്ചിരിക്കുകയാണ്. നഷ്ടം കാരണം അവധി ദിവസങ്ങളിലും മറ്റും സര്‍വീസ് നിര്‍ത്തി വെക്കേണ്ടതിലേക്കാണ് എത്തിക്കുന്നത്.

വര്‍ധിപ്പിച്ച ഡീസല്‍ വില കുറക്കുകയോ സബ്സിഡി നല്‍കുകയോ ചെയ്യാത്തപക്ഷം ഇനിയും നഷ്ടം സഹിച്ചുള്ള സര്‍വീസ് തുടരാന്‍ അസാധ്യമാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയാണെന്നും കാസര്‍കോട് താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ അറിയിച്ചു. പ്രസിഡണ്ട് എന്‍.എം ഹസൈനാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എ. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ്, എം.എ. അബ്ദുല്ല, സലീം, എന്‍.എം. മുഹമ്മദ്, പി.എ മുഹമ്മദ് കുഞ്ഞി, രാധാകൃഷ്ണന്‍, കെ.എന്‍ ബാലകൃഷ്ണന്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad