Type Here to Get Search Results !

Bottom Ad

'തിങ്കളില്‍' പിടിച്ച് ഹര്‍ത്താല്‍: ആദിവാസി യുവാവിന്റെ കൊലയില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍


പത്തനംതിട്ട (www.evisionnews.co): ഈ മാസത്തിലെ നാലാമത്തെ തിങ്കളാഴ്ചയെയും ഹര്‍ത്താല്‍ പിടികൂടി. ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ബി.ജെ.പി ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലാണ് ഇന്ന്. പത്തനംതിട്ട ജില്ലായിലെ റാന്നി നിയോജക മണ്ഡലത്തിലാണ്ഹര്‍ത്താല്‍.

കഴിഞ്ഞ ദിവസമാണ് അടിച്ചിപ്പുഴ തേക്കുംമൂട്ടില്‍ ഗോപാലന്റെ മകന്‍ ബാലുവിനെ റോഡിനു വശത്തുള്ള ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലുവിന്റെത് കൊലപാതകമാണ് എന്നും ഇതിനു പിന്നില്‍ സിപിഎമ്മാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. 

കഴിഞ്ഞ മൂന്നു തിങ്കളാഴ്ചകളിലും കേരളത്തില്‍ വ്യത്യസ്ത വിഷയങ്ങളിലായി ഹര്‍ത്താല്‍ അരങ്ങേറിയിരുന്നു. ദേശീയ പണിമുടക്കോടു കൂടിയാണ് ഏപ്രില്‍ മാസം തുടങ്ങിയത്. ദളിത് പീഡനത്തിനെതിരെയുള്ള പ്രതിഷേധമായിരുന്നു രണ്ടാമത് തിങ്കളാഴ്ച. മൂന്നാം തിങ്കളാഴ്ച സോഷ്യല്‍ മീഡിയക്കാര്‍ ജനകീയ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad