തൃശൂര്‍ (www.evisionnews.co): പൂരംകാണാന്‍ വരുന്നവര്‍ക്ക് വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കാനുള്ള അനുമതി തടഞ്ഞ് ഡി.ജി.പി ലോക്‌നാഥ് ബെഹറയുടെ പുതിയ ഉത്തരവ് പുറപ്പെടിവിച്ചിരിക്കുന്നത്. ദൂരെ നിന്നും ആകാശം നോക്കി വെടിക്കെട്ട് കണ്ടാല്‍ മതിയെന്ന പോലീസ് നിലപാടിനെതിരെ പൂരപ്രേമികള്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
തൃശ്ശൂര്‍ പൂരത്തിന്റെയെന്നല്ല കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടുള്ള തീരുമാനമാണ് പോലീസ് കൈകൊണ്ടിരിക്കുന്ന് പൂരപ്രേമികള്‍ പറയുന്നു. 24ന് പൂരത്തിന് തുടക്കം കുറിക്കുമ്പോള്‍ സാമ്പിള്‍ വെടിക്കെട്ടുള്‍പ്പടെ കാണാന്‍ ആവേശത്തിലാണ് പൂരപ്രേമികള്‍. എന്നാല്‍ പൂരത്തിന്റെ നിറസാനിധ്യമായ വെടിക്കെട്ട് കാണാനുള്ള അവസരം നിഷേധിക്കുന്നത് ഇവരെ നിരാശരാക്കും.
ദേവസ്വവും പോലീസും തമ്മില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തികഴിഞ്ഞു. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള പെട്രോള്‍ ബങ്കുകളിലെ ഇന്ധനം കാലിയാക്കണമെന്നും ബെഹ്റ നിര്‍ദേശിക്കുന്നു. കുടമാറ്റത്തിന് രണ്ടുവിഭാഗങ്ങള്‍ക്കിടയില്‍ കാണികളെ നിര്‍ത്താനുള്ള ശ്രമത്തിലും പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിക്കുണ്ട്. സുരക്ഷ കണക്കിലെടുത്താണ് നിയന്ത്രണം കൊണ്ടുവരുന്നതെന്ന് പോലീസ് അറിയിച്ചിട്ടുള്ളത്.

Post a Comment
0 Comments