Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ സമ്മേളനം: പ്രചാരണ ജാഥ നാളെ തുടങ്ങും


കാസര്‍കോട് (www.evisionnews.co): ഫാസിസത്തിനെതിരെ മതേതര പ്രതിരോധം എന്ന പ്രമേയത്തില്‍ ഏപ്രില്‍ 27ന് അണങ്കൂരില്‍ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രചാരണ ജാഥ 24, 25 തിയതികളില്‍ നടക്കും. 

മുനിസിപ്പല്‍ പ്രസിഡണ്ട് അജ്മല്‍ തളങ്കര നായകനും ഹാരിസ് ബെദിര ഉപനായകനും നൗഫല്‍ തളങ്കര ഡയറക്ടറും റഷീദ് തുരുത്തി കോ-ഓഡിനേറ്ററും ജലീല്‍ തുരുത്തി, ഷരീഫ് ജാല്‍സൂര്‍, മൊയ്തീന്‍ കുഞ്ഞി കെ.കെ പുറം, അഷ്റഫ് പച്ചക്കാട്, റഷീദ് ഗസാലി നഗര്‍ അംഗങ്ങളുമായ ജാഥ നാളെ ഉച്ചക്ക് ശേഷം 2.30ന് അട്്ക്കത്ത് ബയലില്‍ നിന്നും ആരംഭിച്ച് 3.30 നുള്ളിപ്പാടി, നാലുമണി നായന്മാര്‍മൂല, 4.30 ചാലക്കുന്ന്, അഞ്ചുമണി ചാല കടവത്ത്, 5.30 ചാല, ആറുമണി ബെദിര, 6.30 സുല്‍ത്താന്‍ നഗര്‍, ഏഴ് മണി കൊല്ലമ്പാടി, 7.30 അണങ്കൂര്‍, എട്ടു മണി പച്ചക്കാട് എന്നിവിടങ്ങളില്‍ പര്യടനം നടത്തി. 8.30 തുരുത്തിയില്‍ സമാപിക്കും. ബുധനാഴ്ച ഉച്ചക്ക് ശേഷം ചേരങ്കൈയില്‍ നിന്ന് ആരംഭിച്ച് തളങ്കര ദീനാര്‍ നഗറില്‍ സമാപിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad