Type Here to Get Search Results !

Bottom Ad

ഇനി ഫേസ്ബുക്കില്‍ വ്യാജന്‍ വിലസില്ല: വ്യാജ വാര്‍ത്തകള്‍ക്ക് തടയിടാനൊരുങ്ങി യു.എ.ഇ സര്‍ക്കാര്‍


ദുബൈ (www.evisionnews.co): ഫേസ്ബുക്ക് വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്ക് യുഎഇയില്‍ പൂട്ടുവീഴുന്നു. യുഎഇ നാഷണല്‍ മീഡിയ കൗണ്‍സിലും (എന്‍.എം.സി) ഫേസ്ബുക്കും തമ്മില്‍ കൈകോര്‍ത്താണ് വ്യാജവാര്‍ത്തകള്‍ക്ക് തടയിടാനൊരുങ്ങുന്നത്. ഇതിനായി ചൊവ്വാഴ്ച രാജ്യത്തെ പത്രങ്ങള്‍ വഴി പ്രചാരണമാരംഭിക്കാനാണ് ആദ്യനീക്കം. 

പ്രചരിക്കുന്ന വാര്‍ത്തയുടെ വിശ്വാസ്യത വിലയിരുത്തുന്നത് എങ്ങനെയാണെന്ന് വിവരിക്കുന്ന രീതിയില്‍ പത്രങ്ങളിലെ പരസ്യങ്ങളിലൂടെ വ്യക്തമാക്കും. ഇതിനായി യുഎഇയിലെ ഫെയ്സ്ബുക്ക് ഉപഭോക്താക്കള്‍ക്ക് പ്രത്യേക സൗകര്യവും ഒരുക്കുന്നുണ്ട്. ഫെയ്സ്ബുക്കില്‍ ഒരുക്കുന്ന പ്രത്യേക ടൂളിലൂടെ ഏതു വാര്‍ത്തയുടെയും കൂടുതല്‍ വിവരങ്ങളും സത്യാവസ്ഥയും അറിയാനാകും. ഫേസ്ബുക്ക് ഹെല്‍പ് സെന്ററിലൂടെയാണ് ഈ പ്രത്യേക സേവനം ഒരുക്കിയിരിക്കുന്നത്. യു.എ.ഇയിലെ മാധ്യമരംഗം നിരന്തരമായി പരിശോധിച്ച് വ്യാജവാര്‍ത്തകള്‍ തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് എന്‍.എം.സി ഡയറക്ടര്‍ ജനറല്‍ മന്‍സൂര്‍ അല്‍ മന്‍സൂരി പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad