മേല്‍പറമ്പ് (www.evisionnews.co): വര്‍ഗീയ മുക്ത ഭാരതം അക്രമരഹിത കേരളം എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് പ്രതിനിധി സമ്മേളനം മെയ് ഒന്നിന് ചട്ടഞ്ചാല്‍ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടത്താന്‍ പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ശാഖാതല സംഗമങ്ങള്‍ നടത്തും.
പ്രസിഡണ്ട് ആഷിഫ് മാളികെ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര കാമ്പയിന്‍ വിശദീകരിച്ചു.
പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ദുള്ള ഒറവങ്കര സ്വാഗതം പറഞ്ഞു. അസ്ലം കീഴൂര്‍, മൊയ്തു തൈര,ഖാദര്‍ മിര്‍ഷദ് കീഴൂര്‍, നശാത്ത് പരവനടുക്കം, സുലുവാന്‍ ചെമനാട്, ജംഷി ചെമ്പരിക്ക, അഷ്‌റഫ് സി.എം, ഖലന്തര്‍ തൈര, സര്‍വാനി തെക്കില്‍, സറഫ്രാസ് ചളിയങ്കോട്, സണ്‍ ഫീര്‍ ചളിയങ്കോട് സംബന്ധിച്ചു.

Post a Comment
0 Comments