Type Here to Get Search Results !

Bottom Ad

അബൂദാബി ഉദുമ പഞ്ചായത്ത് കെ.എം.സി.സി സമ്മേളന പ്രചാരണ സംഗമം നടത്തി

അബുദാബി (www.evisionnews.co): വര്‍ഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം എന്ന പ്രമേയവുമായി യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന കാല്‍നട യുവജന യാത്രയുടെ പ്രചാരണാര്‍ത്ഥം ഏപ്രില്‍ 27ന് പാലക്കുന്നില്‍ നടക്കുന്ന ഉദുമ പഞ്ചായത്ത് യൂത്ത് ലീഗ് സമ്മേളനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അബൂദാബി കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റി സമ്മേളന പ്രചാരണ സംഗമം നടത്തി. 

യോഗത്തില്‍ അടുത്ത മൂന്നുമാസത്തേക്കുള്ള കര്‍മ പദ്ധതിക്ക് രൂപം നല്‍കി. ആരോഗ്യ, വിദ്യഭ്യാസ, ജീവ കാരുണ്യ മേഖലകളിലാണ് കര്‍മ പദ്ധതിയില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്. റമദാന്‍ ക്യാമ്പയിനും സംഘടിപ്പിക്കാനും തീരുമാനിച്ചു. റഊഫ് ഉദുമ സ്വാഗതം പറഞ്ഞു. ആബിദ് നാലാംവാതുല്‍ക്കല്‍ അധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം കെഎംസിസി പ്രസിഡണ്ട് സലാം ആലൂര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. സമീര്‍ കോട്ടിക്കുളം, ഹനീഫ മീത്തല്‍ മാങ്ങാട്, അബ്ബാസ് കാപ്പില്‍, നസീര്‍ മുക്കുന്നോത്ത്, അസീസ് കാപ്പില്‍, ആസിഫ് ഈച്ചി ലിങ്കാല്‍, സൈഫുദ്ദീന്‍ വെട്ടിക്കുന്ന്, മുഷ്താഖ് മാങ്ങാട്, മുത്തലിബ്, സാദിഖ് കോട്ടക്കുന്ന് 

പ്രസംഗിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad