Type Here to Get Search Results !

Bottom Ad

പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് അധ്യാപകന്റെ ഭീഷണി: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു


കോട്ടയം (www.evisionnews.co): പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന അധ്യാപകന്റെ ഭീഷണിയെ തുടര്‍ന്ന് ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. പാമ്പാടി ക്രോസ് റോഡ്സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ബിന്റോ ഈപ്പനാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കോട്ടയം പാമ്പാടിയിലെ ക്രോസ് റോഡ്‌സ് സ്‌കൂളിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സ്‌കൂളിന് നേരെ കല്ലെറിഞ്ഞ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്ലാസ് റൂമുകളുടേയും ഓഫീസിന്റെയും ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശിയും കണ്ണീര്‍വാതകം പ്രയോഗിച്ചുമാണ് പ്രക്ഷോഭകാരികളെ നിയന്ത്രിച്ചത്. നൂറിലധികം പ്രവര്‍ത്തകരാണ് മാര്‍ച്ചിനെത്തിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad