Type Here to Get Search Results !

Bottom Ad

ചീമേനി തുറന്ന ജയിലില്‍ പെട്രോള്‍ ബങ്ക്: റവന്യൂ അധികൃതര്‍ സ്ഥലം അളന്നുതിട്ടപ്പെടുത്തി


ചീമേനി (www.evisionnews.co): ജയില്‍ തടവുകാരുടെ നേതൃത്വത്തിലുള്ള പെട്രോള്‍ ബങ്ക് സ്ഥാപിക്കുന്നതിന് ചീമേനിയിലെ പോത്താംകണ്ടത്തില്‍ സ്ഥലം കണ്ടെത്തി. ജയില്‍ വകുപ്പിന്റെ കീഴിലുള്ള തുറന്ന ജയില്‍ ഉള്‍പ്പെട്ട സ്ഥലമാണ് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം റവന്യൂ അധികൃതര്‍ അളന്നു തിട്ടപ്പെടുത്തിയിരിക്കുന്നത്. 29സെന്റ് ഭൂമിയാണ് ബങ്കിന് വേണ്ടിവരുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് ബങ്ക് സ്ഥാപിക്കാനാണ് ജെയില്‍ വകുപ്പ് ആലോചിക്കുന്നത്. തടവുകാരുടെ നേതൃത്വത്തിലുള്ള പെട്രോള്‍ പമ്പ് സ്ഥാപിക്കുന്നിനുള്ള രൂപരേഖ തയാറാക്കി നേരത്തെ ജയില്‍ വകുപ്പിന് സമര്‍പ്പിച്ചിരുന്നുവെങ്കിലും നടപടി വൈകുകയായിരുന്നു. സര്‍ക്കാര്‍ അനുമതി ലഭിച്ച ഉടനെ ചീമേനിയില്‍ ബങ്ക് പ്രവര്‍ത്തന ക്ഷാമമാകും. മലയോര മേഖലയില്‍ ഈപദ്ധതി വലിയൊരു മുതല്‍ക്കൂട്ടാകാനാണ് സാധ്യത.

Post a Comment

0 Comments

Top Post Ad

Below Post Ad