ആലംപാടി (www.evisionnews.co): നല്ല സദസുകള്‍ തേടി വിശുദ്ധ ആത്മാക്കള്‍ വരുമെന്നും ഹൃദയശുദ്ധിയോടെ നബിമാരുടെയും ഔലിയാക്കളുടെ പേരുകള്‍ പറയല്‍പോലും ദിക്‌റുകളാണെന്നും സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദുല്‍ ഉലമാ സയ്യിദ്മുഹമ്മദ് ജിഫ്രി മുത്ത് കോയ തങ്ങള്‍ പറഞ്ഞു. ആലംപാടി ഉദയാസ്തമന ഉറൂസിന്റെ സമാപന ദുആ മജ്‌ലിസില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു തങ്ങള്‍.
അല്ലാഹുവിന്റെ പ്രകാശമായ ഇമാന്‍ ഒരുമനുഷ്യന്റെ ഏറ്റവും വലിയ അനുഗ്രഹമാണെന്നും അതിനെ നശിപ്പിക്കാന്‍ വരുന്നതിനെ പ്രതിരോധിക്കുകയും വളര്‍ച്ചക്കാവശ്യമായാത് ചെയ്യുകയും ചെയ്യുക ശരീരത്തിന്റെ ആഗ്രഹത്തിന് വഴിപെടാതെ ഹൃദയം ശുദ്ധീകരിക്കണമെന്നും മുന്‍കാല മഹാന്മാര്‍ സ്ഥാപിച്ചതും കൊണ്ടുനടന്നതുമായ നേര്‍ച്ചകളും മൗലീദുകളും അതാത് സമയത്ത് തന്നെ നിലനിര്‍ത്തി മഹാന്മാരുടെ പെരുത്തകേടില്‍പെടാതെ സൂക്ഷിക്കണമെന്നും തങ്ങള്‍ പറഞ്ഞു.
റഹ്മത്തുല്ലാഹ് ഖാസിമി മുത്തേടം മുഖ്യപ്രഭാഷണം നടത്തി ഡോ. സലീം നദ്‌വി, മുജീബ് റഹ്മാന്‍ ബാഖവി, സുബൈര്‍ ദാരിമി പൈക്ക, പി.വി അബ്ദുല്‍ സലാം ദാരിമി സംസാരിച്ചു. വിവിധ കോളജില്‍ നിന്നും ബിരുദം വാങ്ങിയ മഹല്ലിലെ പതിനേഴ് യുവപണ്ഡിതന്മാരെ ആലംപാടി ജമാഅത്തിന് വേണ്ടി സയ്യിദുല്‍ ഉലമാ ആദരിച്ചു ജമാഅത്ത് പ്രസിഡന്റ് എം.എ അബൂബക്കര്‍ ഹാജി, എ. മമ്മിഞ്ഞി, ഹമീദ് മിഹ്‌റാജ്, ശൈശേഖ് തങ്ങള്‍, പി.വി അബ്ദുല്‍ സലാം, മുഹമ്മദ് മേനത്ത്, ടി.കെ മഹ്മൂദ് ഹാജി, പി.ബി അഹമ്മദ് ഹാജി, മുഹമ്മദ് മുബാറക് ഹാജി, മുഹമ്മദ് പൊയ്യയില്‍ സംബന്ധിച്ചു. ഇന്ന് ഖതമുല്‍ ഖുര്‍ആനും ഖിളര്‍ മൗലുദിനും ശേഷം പതിനായിരങ്ങള്‍ക്ക് അന്നദാനത്തോടെ ഉറൂസ് സമാപിക്കും.

Post a Comment
0 Comments