തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്തെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. സ്ഥിരം തൊഴില്‍ എന്ന വ്യവസ്ഥ ഒഴിവാക്കി നിശ്ചിതകാല തൊഴില്‍ എന്ന രീതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് തൊഴിലാളികള്‍ പണി മുടക്കുന്നത്.
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എസ്.ടി.യു, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, യു.ടി.യു.സി, എച്ച്.എം.കെ.പി, കെ.ടി.യു.സി, കെ.ടി.യു.സി (എം), കെ.ടി.യു.സി (ജെ), ഐ.എന്‍.എല്‍.സി, സേവ, ടി.യു.സി.ഐ, എ.ഐ.സി.ടി.യു, എന്‍.എല്‍.ഒ, ഐ.ടി.യു.സി എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓട്ടോറിക്ഷ, ടാക്സി, ടൂറിസ്റ്റ് ടാക്സി, ടെംമ്പോ, ട്രക്കര്‍, ജീപ്പ്, ലോറി, മിനിലോറി, ഗുഡ്സ് ആട്ടോ, സ്വകാര്യബസ് തൊഴിലാളികള്‍ എന്നിവര്‍ പണിമുടക്കില്‍ പങ്കെടുക്കും.
ബാങ്ക്- ഇന്‍ഷുറന്‍സ്, ബി.എസ്.എന്‍.എല്‍, കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ്, അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരും പണിമുടക്കില്‍ അണിചേരുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. പാല്‍, പത്ര-മാധ്യമങ്ങളുടെ വാഹനങ്ങള്‍, വിവാഹം, ആംബുലന്‍സ് സര്‍വീസ് എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം ഇന്ന് എല്ലാ ജില്ലകളിലും മേഖലാ-മണ്ഡലാടിസ്ഥാനത്തില്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പ്രചാരണ ജാഥകള്‍ നടക്കും. പ്രാദേശിക അടിസ്ഥാനത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളും നടത്തും.

Post a Comment
0 Comments