മുള്ളേരിയ (www.evisionnews.co): വിഖായ പ്രവര്‍ത്തകരെ സജീവമാക്കുന്നതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് മുള്ളേരിയ മേഖല വിഖായ ക്യാമ്പ് സംഘടിപ്പിച്ചു. മുള്ളേരിയ ജമാഅത്ത് പ്രസിഡണ്ട് ഹാരിസ് എം.എ പതാക ഉയര്‍ത്തി. അഷ്‌റഫ് ഫൈസി പ്രാര്‍ത്ഥന നടത്തി. വിഖായ സെക്രട്ടറി സിദ്ധീഖ് ഹുദവി മണിയൂര്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ മൂസ കുണ്ടാര്‍ അധ്യക്ഷത വഹിച്ച പരിപാടി ആദൂര്‍ എസ്.എൈ പ്രശോഭ് ഉദ്ഘാടനം ചെയ്തു.
ജില്ല വൈസ് പ്രസിഡണ്ട് മൊയ്തു മൗലവി ചെര്‍ക്കള ക്ലാസിന് നേതൃത്വം നല്‍കി. ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി പി.എച്ച് അസ്ഹരി ആദൂര്‍, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, മേഖലാ പ്രസിഡണ്ട് അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍, ജനറല്‍ സെക്രട്ടറി ശഫീഖ് ആദൂര്‍, വര്‍കിംഗ് സെക്രട്ടറി സാദിഖ് സി.എ നഗര്‍, ഇബ്രാഹിം ഖലീല്‍, ഹനിഫി പള്ളങ്കോട്, ഉസാം പള്ളങ്കോട്, ഹമീദ് ഹൈമ, ഇഖ്ബാല്‍ മുള്ളേരിയ, ഇബ്രാഹിം ആദൂര്‍, ഷരീഫ് മുള്ളേരിയ, അബ്ദുല്‍ ഖാദര്‍ മൗലവി, യൂസുഫ് മൗലവി ബജം സംബന്ധിച്ചു.

Post a Comment
0 Comments