Type Here to Get Search Results !

Bottom Ad

വി.എച്ച്.പി വനിതാ നേതാവിനെതിരെ കേസെടുക്കണം: സി.പി.എം നേതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി


കാസര്‍കോട് (www.evisionnews.co): ബദിയടുക്കയില്‍ നടന്ന ഹിന്ദു വിരാട്ട് സമാജോത്സവത്തില്‍ വര്‍ഗീയ സംഘര്‍ഷത്തിനും കലാപത്തിനും ആഹ്വാനം ചെയ്യുന്ന പരാമര്‍ശങ്ങള്‍ നടത്തിയ വി.എച്ച്.പി വനിതാ നേതാവ് സ്വാധി ബാലിക സരസ്വതിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എം മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കി. സി.പി.എം ബദിയടുക്ക ലോക്കല്‍ സെക്രട്ടറി കെ. ജഗനാഥഷെട്ടിയാണ് പരാതി നല്‍കിയത്. മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന രീതിലാണ് വി.എച്ച്.പി നേതാക്കള്‍ പ്രസംഗം നടത്തിയത്. നാടിന്റെ സൗഹാര്‍ദം തകര്‍ക്കുന്നതിനു വേണ്ടി നേരത്തെ തന്നെ ഗൂഡാലോചനയുടെ നടത്തിയാണ് നേതാക്കള്‍ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ നിസാരമായി കാണാതെ വര്‍ഗീയ പരാമര്‍ശം നടത്തിയവര്‍ക്കെതിരെയും ആസൂത്രണം ചെയ്തവര്‍ക്കെതിരെയും സംഘാടക സമിതി ഭാരവാഹികള്‍ക്കെതിരെയും കേസടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad