Type Here to Get Search Results !

Bottom Ad

മതസ്പര്‍ദയുണ്ടാക്കുന്ന പരാമര്‍ശം: വി.എച്ച്.പി നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പോലീസില്‍ പരാതി


കാസര്‍കോട് (www.evisionnews.co): വിശ്വഹിന്ദു പരിഷത്തിന്റെ പൊതുയോഗത്തില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ച വി.എച്ച്.പി നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് ജനകീയ നീതിവേദി സെക്രട്ടറി ഖാദര്‍ കരിപ്പൊടി ജില്ലാ പോലീസില്‍ പരാതി നല്‍കി. 27ന് ബദിയടുക്കയില്‍ വിശ്വഹിന്ദു പരിഷത്ത് എന്ന സംഘടനയുടെ ബാനറില്‍ നടന്ന പൊതുസമ്മേളനത്തില്‍ വച്ച് പ്രമുഖ പ്രസംഗിക സ്വാധി ബാലിക സരസ്വതിയും മറ്റു പ്രസംഗികകരും നാട്ടില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയില്‍ പ്രസംഗിച്ചതിനെതിരെ പ്രാസംഗികര്‍ക്കും സംഘാടക സമിതിക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചാര്‍ത്തി കേസെടുക്കണമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ജില്ലയുടെ സാമാധാനന്തരീക്ഷം തകര്‍ക്കുന്ന രീതിയിലുള്ള ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നിയമ നടപടിയുണ്ടാകണമെന്നും ഖാദര്‍ കരിപ്പൊടി ആവശ്യപ്പെട്ടു. 

Post a Comment

0 Comments

Top Post Ad

Below Post Ad