ന്യൂഡല്‍ഹി (www.evisionnews.co): കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചടങ്ങില്‍ പങ്കെടുത്തതിന് ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയിലെ ഒമ്പത് അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്റെ യോഗത്തില്‍ പങ്കെടുത്തെന്നും ബിജെപിയുടെ എതിര്‍ സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തിയെന്നും ആരോപിച്ചാണു അധ്യാപകര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയിലെ എ.ബി.വി.പി യൂണിറ്റിന്റെ പരാതിയെ തുടര്‍ന്നാണ് നടപടിയെന്നാണ് സര്‍വകലാശാല വ്യക്തമാക്കിയത്. കോണ്‍ഗ്രസ് എംഎല്‍എ അല്‍പേശ് താക്കൂര്‍, സ്വതന്ത്ര എം.എല്‍.എ ജിഗ്നേശ് മെവാനി എന്നിവരടക്കമുള്ള ബി.ജെ.പി വിരുദ്ധ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുപിടിക്കാന്‍ പ്രവര്‍ത്തിച്ചുവെന്നും കഴിഞ്ഞ നവംബറില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത ചടങ്ങില്‍ സംബന്ധിച്ചുവെന്നുമാണ് അധ്യാപകര്‍ക്കെതിരെയുള്ള നോട്ടീസില്‍ ആരോപിച്ചിരിക്കുന്നത്.

Post a Comment
0 Comments