Type Here to Get Search Results !

Bottom Ad

സല്‍മാന് തടവ് വിധിച്ച ജഡ്ജിന് സ്ഥലം മാറ്റം


ന്യൂഡല്‍ഹി (www.evisionnews.co): കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് തടവുശിക്ഷ വിധിച്ച ജഡ്ജ് ദേവ് കുമാര്‍ കാര്‍ത്തിക്ക് സ്ഥലം മാറ്റം. ജാമ്യ ഹരജി പരിഗണിക്കുന്ന ജസ്റ്റിസ് രവീന്ദ്ര കുമാര്‍ ജോഷിക്കും സ്ഥലം മാറ്റമുണ്ട്. സല്‍മാന്റെ ജാമ്യം സംബന്ധിച്ച കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് നടപടി.

ജസ്റ്റിസ് ചന്ദ്ര കുമാര്‍ സോംഗ്ര ആയിരിക്കും ഇനി സല്‍മാന്റെ ജാമ്യ ഹരജി പരിഗണിക്കുക. 87 ജഡ്ജിമാര്‍ക്കാണ് സ്ഥലം മാറ്റമുണ്ടായത്. രാജസ്ഥാനില്‍ എല്ലാ വര്‍ഷവും ഏപ്രില്‍ 15-30 കാലയളവില്‍ ജഡ്ജിമാരുടെ സ്ഥലംമാറ്റ പ്രഖ്യാപനം ഉണ്ടാവാറുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad