Type Here to Get Search Results !

Bottom Ad

എന്‍.എ നെല്ലിക്കുന്നിന്റെ ചിത്രംപതിച്ച് കേരളത്തിലൂടനീളം പണപ്പിരിവ്: ആറംഗ സംഘം ഇടുക്കിയില്‍ പിടിയില്‍


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നിയോജക മണ്ഡലം എം.എല്‍.എ എന്‍.എ നെല്ലിക്കുന്നിന്റെ ചിത്രംപതിച്ച് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വ്യാജ പണപ്പിരിവ് നടത്തിയ ആറംഗ സംഘം ഇടുക്കിയില്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി ഷിജുമോന്‍, വയനാട് വൈത്തിരി സ്വദേശികളായ പ്രിന്‍സ് തോമസ്, ഹെന്‍ഡ്രി തോമസ്, രാജന്‍ ഹരിദാസ്, സിബിന്‍ കുര്യന്‍, മാനന്തവാടി സ്വദേശി സുധിന്‍ തങ്കപ്പന്‍ എന്നിവരെയാണ് വണ്ടന്മേട് എസ്.ഐ ഷൈജുവും സംഘവും പിടികൂടിയത്. 

'കേരള ചങ്ങാതിക്കൂട്ടം' എന്ന പേരില്‍ അര്‍ബുദ ചികത്സ സഹായ നിധി സ്വരൂപിക്കുക എന്ന വ്യാജ്യേനയാണ് സംഘം പണപ്പിരിവ് നടത്തിയത്. ഷിജുമോനാണ് തട്ടിപ്പിന്റെ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. കേരള ചങ്ങാതിക്കൂട്ടം എന്ന പേരില്‍ കാസര്‍കോട് കേന്ദ്രീകരിച്ചാണ് സംഘം ചാരിറ്റബിള്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് കേരളമുടനീളം പിരിവിനിറങ്ങുകയായിരുന്നു. പിന്നില്‍ തട്ടിപ്പെന്ന് വ്യക്തമായതോടെയാണ് പോലീസ് സംഘത്തെ ഇടുക്കിയില്‍ വെച്ച് വലയിലാക്കിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad