Type Here to Get Search Results !

Bottom Ad

ദുബൈ ചെര്‍ക്കള ക്രിക്കറ്റ് ലീഗ്: സബ്ക്ക സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യന്‍മാര്‍


ദുബൈ (www.evisionnews.co): യു.എ.ഇ സ്വദേശികളായ പ്രവാസി ചെര്‍ക്കള യുവ കൂട്ടായ്മ ഗ്രീന്‍സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ് പോട്‌സ് സംഘടിപ്പിച്ച രണ്ടാമത് യു.എ.ഇ ചെര്‍ക്കള പ്രിമിയര്‍ ക്രിക്കറ്റ് ലീഗ് സിസിഎല്‍ സീസണ്‍ രണ്ട് ഫൈനലില്‍ ബംബ്രാണി റോയല്‍സിനെ പരാജയപ്പെടുത്തി സബ്ക്ക സ്‌ട്രൈക്കേഴ്‌സ് അങ്കോള ചാമ്പ്യന്‍മാരായി. ദുബൈ അല്‍ ഇത്തിഹാദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച മല്‍സരങ്ങളില്‍ സോണ്‍-ജില്ലാ ലീഗ് താരങ്ങളടങ്ങിയ ആറു ടീമുകള്‍ മല്‍സരിച്ചു.

കെ.എം.സി.സി നേതാവ് ഹനീഫ് ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. മുനീര്‍ പി ചെര്‍ക്കളം അധ്യക്ഷത വഹിച്ചു.അസീസ് കമാലിയ, സി.എം.സി സിദ്ദീഖ് പ്രസംഗിച്ചു. ദുബൈ മൗണ്ട് റോയല്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഗ്രീന്‍സ്റ്റാര്‍ സ്‌നേഹ സംഗമവും സമ്മാനദാനവും ദുബൈ കെ.എം.സി.സി വൈസ് പ്രസിഡണ്ട് ഹസൈനാല്‍ തോട്ടുംഭാഗം ഉദ്ഘാടനം ചെയ്തു. ചാമ്പ്യന്‍മാര്‍ക്ക് ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടിയും, റണ്ണേഴ്‌സിന് ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടിയും ട്രോഫി സമ്മാനിച്ചു.

ഫയര്‍പ്ലേ ടീമായി തിരഞ്ഞെടുക്കപ്പെട്ട യുണൈറ്റഡ് ബേര്‍ക്ക ടീമിന് ഫൈസല്‍ മുഹ്‌സിന്‍ സമ്മാനദാനം നടത്തി. മികച്ച വ്യക്തിഗത പ്രകടനങ്ങള്‍ക്ക് കാസര്‍കോട് ജില്ലാ കെ.എം.സി.സി സെക്രട്ടറി ഹസൈനാര്‍ ബീജന്തടുക്കം,മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി പിഡി നൂറുദ്ദീന്‍,ട്രഷറര്‍ ഫൈസല്‍ പട്ടേല്‍,സലിം ചേരങ്കൈ,സത്താര്‍ ആലംപാടി,ഇബി അഹമ്മദ് ചെടേക്കാല്‍,എ കെ കരീം മൊഗര്‍,ജിഎസ് ഇബ്രാഹിം സമ്മാനദാനം നടത്തി. സ്‌നേഹസംഗമത്തില്‍ ഹനീഫ് ചെര്‍ക്കള അധ്യക്ഷത വഹിച്ചു,മുനീര്‍ പി ചെര്‍ക്കളം സ്വാഗതം പറഞ്ഞു, അസീസ് കമാലിയ ആമുഖ പ്രസംഗം നടത്തി. ടി.ആര്‍ ഹനീഫ് മേല്‍പറമ്പ്, ഷാഫി ഖാളി ചെര്‍ക്കളം, നൗഫല്‍ ചേരൂര്‍, സത്താര്‍ നാരമ്പാടി, സിദ്ധീഖ് ചൗക്കി, ഖാലിദ് മല്ലം,സിദ്ദീഖ് കനിയടുക്കം, മുനീര്‍ കനിയടുക്കം,മുനീര്‍ ബീജന്തടുക്കം,നാസര്‍ മല്ലം, ജസീം ചെര്‍ക്കള, സിദ്ദീഖ് ചിന്തി, പി.ബി റിയാസ്, ഉനൈസ് ബാലടുക്കം, സാലി അല്ലാമ, അബ്ദുല്‍ റഹ് മാന്‍, കാദര്‍താജ് ചെര്‍ക്കള പ്രസംഗിച്ചു




Tags

Post a Comment

0 Comments

Top Post Ad

Below Post Ad