Type Here to Get Search Results !

Bottom Ad

വീണ്ടും മോഹനവാഗ്ദാനവുമായി കേന്ദ്രം: ഇന്ധന വില ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരും !!


ന്യൂഡല്‍ഹി (www.evisionnews.co): ഇന്ധനവില കുറയ്ക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാരെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ബി.ജെ.പി റാലിയെ മുംബൈയില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലകുറയ്ക്കുന്നതിന് വേണ്ടി ഇന്ധനവില ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുമെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. രാജ്യത്ത് പെട്രോള്‍- ഡീസല്‍ വില സര്‍വകാല റിക്കോഡിലെത്തി നില്‍ക്കുമ്പോഴാണ് രാജ്യംഭരിക്കുന്ന ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ വീണ്ടും വാഗ്ദാനങ്ങള്‍ ചൊരിയുന്നത്.

മോദി സര്‍ക്കാരിന്റെ ഭരണകാലത്തെ ഇന്ധനവില നേരെത്ത രാജ്യം ഭരിച്ച യുപിഎ സര്‍ക്കാരിനെക്കാള്‍ കുറവാണെന്നാണ് അമിത് ഷാ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നത് പുതിയ ഇന്ത്യയ്ക്ക് 2022ല്‍ രൂപം നല്‍കാനാണ്. ഇതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ അമിത് ഷാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad