Type Here to Get Search Results !

Bottom Ad

ബോളിവുഡ് താരം രാജ് കിഷോര്‍ അന്തരിച്ചു

മുംബൈ (www.evisionnews.co): ബോളിവുഡ് താരം രാജ് കിഷോര്‍ അന്തരിച്ചു. 85 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ഉദരസംബന്ധമായ രോഗത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. മുംബൈയിലെ സ്വവസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാര ചടങ്ങുകള്‍ ഇന്നു നടക്കുമെന്ന് ഭിനേതാക്കളുടെ സംഘടനാ പ്രതിനിധി നൂപുര്‍ അലങ്കാര്‍ മാധ്യമങ്ങളെ അറിയിച്ചു. ഷോലെ, രാം ഓര്‍ ശ്യാം, ഹരേ രാമ ഹരേ കൃഷ്ണ, ആസ്മാന്‍, ബോംബെ ടു ഗോവ, പഡോസാന്‍, ദീവാര്‍ തുടങ്ങിയ സിനിമകളില്‍ രാജ് കിഷോര്‍ അവിസ്മരണീയ പ്രകടനമാണ് കാഴ്ച്ചവെച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad