Type Here to Get Search Results !

Bottom Ad

ഇ-ബിസ് സ്റ്റാര്‍ബുക്ക് അവാര്‍ഡ് (എഞ്ചിനീയര്‍): അരുണ്‍ അസോസിയേറ്റ്സ് സിറ്റിയില്‍ ടോപ് 5ല്‍


കാസര്‍കോട്ടെ എഞ്ചിനീയറിംഗ് രംഗത്തെ പകരം വെക്കാനില്ലാത്ത സ്ഥാപനമാണ് അരുണ്‍ അസോസിയേറ്റ്‌സ്. അരുണ്‍ കുമാര്‍ എന്ന എഞ്ചിനീയര്‍ കൈവെച്ച മേഖലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങളെല്ലാം അരുണ്‍ അസോസിയേറ്റ്‌സിന്റെ അടയാളങ്ങളാണ്. മുപ്പതിലധികം എഞ്ചിനീയര്‍മാര്‍ അരുണ്‍ കുമാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. ചിന്മയ സ്‌കൂള്‍, ടിഐഎച്ച്എസ്എസ് നായന്മാര്‍മൂല, പീസ് സ്‌കൂള്‍, കിംസ് ഹോസ്പിറ്റല്‍, യു.കെ നാലപ്പാട് മാള്‍, ആദിത്യ ആര്‍ക്കേഡ്, സൈന്‍ ബജാജ് ഷോറൂം, കാഞ്ഞങ്ങാട്ടെ പോപ്പുലര്‍ മാരുതി ഷോറൂം, തലശ്ശേരിയിലെ ഹ്യൂണ്ടായി ഷോറൂം, കണ്ണൂരിലെ പി വി എസ് ഫോര്‍ഡ് ഷോറൂം തുടങ്ങി നൂറോളം സ്ഥാപനങ്ങള്‍ക്ക് പിന്നില്‍ അരുണ്‍ കുമാര്‍ എന്ന എഞ്ചിനീയര്‍മാരുടെ മാസ്മരികമായ കരവിരുതിന്റെ ആര്‍ക്കിടെക്ചര്‍ പ്ലാന്‍ തന്നെയാണ്. ഓരോ വ്യക്തിയുടെ ബജറ്റനുസരിച്ച് സ്ഥലപരിമിതിയും മനസിലാക്കി കെട്ടിം നിര്‍മിക്കുന്നതില്‍ അഗ്രഗണ്യനാണ് അരുണ്‍കുമാര്‍. കെട്ടിട നിര്‍മാണത്തിന്റെ സകല വശങ്ങളും സ്വായത്തമാക്കി കാസര്‍കോടിന്റെ ബ്രാന്‍ഡ് എഞ്ചിനീയറിന് നിര്‍മാണത്തില്‍ പിഴവുകള്‍ ഉണ്ടാവാറില്ല. ജില്ലയില്‍ തന്നെ ആയിരത്തോളം ചെറുതും വലുതുമായ വീടുകള്‍ക്ക് അരുണിന്റെ കയ്യൊപ്പുണ്ട്. സിവില്‍ എഞ്ചിനീയറിംഗ് കടന്നുവരുന്ന പുതുമുഖങ്ങള്‍ അരുണ്‍ അസോസിയേറ്റ്‌സിന് കീഴില്‍ ട്രെയിനിംഗ് നേടാന്‍ തന്നെ താല്‍പര്യപ്പെടുന്നത്. കെട്ടിട നിര്‍മാണ വൈദഗ്ദ്യ രംഗത്ത് കാസര്‍കോടിന്റെ പേര് വാനോളം ഉയര്‍ത്തിയ എഞ്ചിനീയര്‍ കൂടിയാണ് അരുണ്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad