Type Here to Get Search Results !

Bottom Ad

വിദ്വേഷപ്രസംഗം: വി.എച്ച്.പി നേതാവ് സാധ്വി സരസ്വതിക്കെതിര ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു


കാസര്‍കോട് (www.evisionnews.co): വിദ്വേഷപ്രസംഗം നടത്തിയ സംഭവത്തില്‍ വി.എച്ച്.പി നേതാവ് സാധ്വി ബാലിക സരസ്വതിക്കെതിരെ പോലീസ് കേസെടുത്തു. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയല്‍ പ്രസംഗിച്ചതിനും മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് ബദിയടുക്ക പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കേരളത്തില്‍ ലൗ ജിഹാദുമായെത്തുന്നവരുടെ കഴുത്തുവെട്ടണമെന്നും പശുവിനെ കൊല്ലുന്നവരെ ജനമധ്യത്തില്‍ കഴുത്തറക്കണമെന്നുമായിരുന്ന സ്വാധി ബാലിക സരസ്വതിയുടെ പ്രസംഗം. ബദിയടുക്കയില്‍ നടന്ന വിഎച്ച്പി ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു സ്വാധി വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. പരമാര്‍ശത്തില്‍ സ്വാധിക്കെതിരെ കേസെടുക്കാന്‍ വൈകുന്നതില്‍ വന്‍പ്രതിഷേധം ഉയര്‍ന്നിരുന്നു. വര്‍ഗീയ കലാപമുണ്ടാക്കുന്ന തരത്തില്‍ പ്രസംഗം നടത്തിയതിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗും സി.പി.എമ്മും സമൂഹ്യപ്രവര്‍ത്തകന്‍ ഖാദര്‍ കരിപ്പൊടിയും ജില്ലാ പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad