കാസര്‍കോട് (www.evisionnews.co): വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചതായി പരാതി. ബാവിക്കര അമ്മങ്കോട്ടെ ടി. നാരായണന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. ബാവിക്കരയിലെ സജി, ടി. ശശിധരന്‍, കുമാരന്‍ എന്നിവരുടെ ബൈക്കുകളാണ് കത്തിനശിച്ചത്. സംഭവത്തില്‍ സജിന്റെ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ 1.15 മണിയോടെയാണ് സംഭവം. വീടിലേക്ക് തീ ആളിപ്പടര്‍ന്നെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ തീയണയ്ക്കുകയായിരുന്നു. തീപടര്‍ന്ന് മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റിന്റെ സിമെന്റ് പ്ലാസ്റ്ററിംഗ് അടര്‍ന്നുവീഴുകയും ചെയ്തിരുന്നു. ഉണക്കി ചാക്കില്‍ കെട്ടി സൂക്ഷിച്ചിരുന്ന 50കിലോയോളം അടയ്ക്കയും കത്തനശിച്ചു.
സമീപത്തെ വീടുകളിലേക്ക് റോഡില്ലാത്തതിനാല്‍ അവിടെയുള്ളവരുടെ വാഹനങ്ങളെല്ലാം നിര്‍ത്തിയിടുന്നത് നാരായണന്റെ വീട്ടിലെ പോര്‍ച്ചിലും സമീപത്തെ ഷെഡിലുമാണ്. തീപിടിക്കുന്ന സമയത്ത് രണ്ടു ബൈക്കുകളും രണ്ടു സ്‌കൂട്ടറുകളും ഒരു കാറും ഒരു ഓട്ടോറിക്ഷയും ഉള്‍പ്പെടെ ആറു വാഹനങ്ങള്‍ ഇവിടെയുണ്ടായിരുന്നു.

Post a Comment
0 Comments