Type Here to Get Search Results !

Bottom Ad

ഇ-ബിസ് സ്റ്റാര്‍ബുക്ക് അവാര്‍ഡ്: ടൊയോട്ടോ ടൈല്‍സ് മലബാറില്‍ ടോപ് 5ല്‍


ഡിജിറ്റല്‍ ടൈല്‍സിന്റെ (ebiz.evisionnews.co)ഗുണമേന്മയുടെ അടയാളമായി ടൊയോട്ടോ ടൈല്‍സ് മാറിയിരിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഡിജിറ്റല്‍ ടൈല്‍സ് സാനിറ്ററി ഉല്‍പന്നങ്ങളുടെ നിര്‍മാതാക്കളാണ് ടൊയോട്ടോ. വാള്‍ ടൈല്‍സ്, ഫ്‌ളോര്‍ ടൈല്‍സ് രംഗത്ത് ഏറ്റവുമധികം ഡിസൈനുകളില്‍ ഇന്ന് ടൊയോട്ടോ ടൈല്‍സ് ലഭിക്കുന്നു. സ്ലാബ് ടൈല്‍സ് രംഗത്ത് അയോട്ടോ എന്ന പുതിയ ബ്രാന്‍ഡും ടൊയോട്ടോ കമ്പനിക്ക് പ്രവര്‍ത്തിച്ചുവരുന്നു. ടൈല്‍സ് വ്യാപാര രംഗത്ത് 20വര്‍ഷത്തെ കച്ചവട പാരമ്പര്യമുള്ള കാഞ്ഞങ്ങാട്ടെ സി.എം.കെ അബ്ദുല്ല ടൊയോട്ടോയുടെ മാനേജിംഗ് ഡയറക്ടര്‍. സിപി സുബൈർ ഡയറക്ടറുമാണ് നീണ്ടവര്‍ഷത്തെ ഈ രംഗത്തെ പാരമ്പര്യം ടൊയോട്ടോക്ക് തുടക്കം കുറിക്കാന്‍ സി.എം.കെയ്ക്ക് കഴിഞ്ഞു. 

ഗുണമേന്മ കുറഞ്ഞ ഉല്‍പന്നങ്ങള്‍ കൂടുതല്‍ വിലനല്‍കി വാങ്ങേണ്ട ദുരവസ്ഥ തന്റെ നീണ്ട വര്‍ഷത്തെ കച്ചവട അനുഭവത്തില്‍ നിന്നും മനസിലാക്കിയ അദ്ദേഹം സ്വന്തമായ ബ്രാന്‍ഡ് എന്ന ആശയം ഉണ്ടായത്. ഇന്ന് കേരളത്തിലും കർണാടകത്തിലും അടക്കം നൂറ്റി അമ്പതോളം വിതരണക്കാര്‍ കമ്പനിക്കുണ്ട്. വന്‍കിട പരസ്യങ്ങള്‍ നല്‍കാതെ തന്നെ (ebiz.evisionnews.co)സംതൃപ്തരായ ഉപഭോക്താക്കള്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ നല്‍കുന്ന മൗത്ത് പബ്ലിസിറ്റി തന്നെയാണ് വന്‍കിട കമ്പനികളെയും പിന്തള്ളി ദക്ഷിണേന്ത്യയുടെ മാര്‍ക്കറ്റ് പിടിക്കാന്‍ ടൊയോട്ടോ കമ്പനിക്ക് സാധിച്ചത്. ഡീലേര്‍സിന് മാത്രമായി കാഞ്ഞങ്ങാട്ടെ അതിഞ്ഞാലില്‍ വലിയ ഡിസ്‌പ്ലേ ഷോറൂം ടൊയോട്ടോക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. കാഞ്ഞങ്ങാട്ടെ ബേങ്കിച്ചേരി കോംപ്ലക്‌സിലാണ് കോര്‍പറേറ്റ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തിരക്ക് പിടിച്ച ബിസിനസിനോടൊപ്പം സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനത്തിനും സി.എം.കെ അബദുല്ല സമയം കണ്ടെത്തുന്നു. ഒരുമ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടിലെ കൂട്ടുകാരും പ്രവർത്തകർക്കൊപ്പം ചുക്കാന്‍പിടിക്കുന്നതും ഇദ്ദേഹമാണ്. 

ഒരുമ ട്രസ്റ്റിന്റെ വിഷന്‍ 2020 പദ്ധതി ഭാഗമായി മൂന്ന് നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുകയും നിരവധി പേര്‍ക്ക് പ്രതിമാസം ഭക്ഷ്യധാന്യങ്ങള്‍ വീട്ടിലെത്തിക്കുന്നതിനും ഇദ്ദേഹം നാട്ടുകാരുടെ കൂടെ ഉണ്ട്. JCI നീലേശ്വരം എഡ്യൂക്കേഷൻ ട്രസ്റ്റ് ഡയറക്ടറും. ആൾ കേരള ടൈൽസ് ആന്റ് സാനിറ്ററി ഡീലേഴ്സ് അസോസിയേഷൻ കാസർഗോഡ് (ebiz.evisionnews.co)ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രവർത്തക സമിതി അംഗവും കൂടിയായ സി.എം.കെയെ തേടി തിരുവനന്തപുരം മഹാത്മാഗാന്ധി ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡും ലയൺസ് ക്ലബ് ബേക്കൽ ഫോർട്ടിന്റെ വ്യാപാര രത്ന അവാർഡും സി എം കെ ക്ക് ലഭിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad